
കാഞ്ഞങ്ങാട്: സ്കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു(Scooter Accident). കുഞ്ഞബ്ദുള്ള (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ന് ചാമുണ്ഡിക്കുന്നിലാണ് സംഭവം. റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.