

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റേയും, സംസ്ഥാന ആയുഷ് വകുപ്പിൻ്റേയും അംഗീകാരത്തോടെ എസ്.ആർ.വി. എൽ.പി സ്കൂളിൽ നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്സ് യോഗ കോഴ്സ് മൂന്നാം ബാച്ചിലേയ്ക്കുള്ള പ്രവേശന തീയതി ദീർഘിപ്പിച്ചു. 100 രൂപ പിഴയോടുകൂടി നവംബർ 30 വരെ കോഴ്സിന് ചേരാം. രജിസ്ട്രേഷൻ നടപടികൾക്കും മാർഗനിർദ്ദേശങ്ങൾക്കുമായി www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ- 0484-2377537, 8921696013 (Scole)