ശാസ്ത്രീയ മാലിന്യനിർമാർജനമാർഗങ്ങൾ പിൻതുടരണം: മലിനീകരണ നിയന്ത്രണ ബോർഡ്

ശാസ്ത്രീയ മാലിന്യനിർമാർജനമാർഗങ്ങൾ പിൻതുടരണം: മലിനീകരണ നിയന്ത്രണ ബോർഡ്
Updated on

മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് അംഗീകൃത ഏജൻസികൾ മുഖാന്തിരം ശാസ്ത്രീയമായി നിർമാർജനം ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. 2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങൾ, ഖര മാലിന്യ പരിപാലന ചട്ടങ്ങൾ എന്നിവ പ്രകാരമാണ് അറിയിപ്പ്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ഷെഡ്യൂൾ II (സി) യിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടു അറകൾ ഉള്ളതും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോട് കൂടിയതുമായ ഇൻസിനറേറ്ററുകളും സാനിറ്ററി മാലിന്യം കത്തിക്കുന്നതിനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗരേഖ പ്രകാരമുള്ള ഇൻസിനറേറ്ററുകളുമാണ് നിലവിൽ അനുവദീയമായിട്ടുള്ളത്. ഇതിന് വിരുദ്ധമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം കത്തിക്കാം എന്ന് അവകാശപ്പെട്ട് ചില ഉപകരണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇപ്രകാരം അശാസ്ത്രീയമായി മാലിന്യം കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com