വയനാട് ദുരന്ത ബാധിത മേഖലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ: കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു | Schools in wayanad landslide area to be reopened

വയനാട് ദുരന്ത ബാധിത മേഖലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ: കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു | Schools in wayanad landslide area to be reopened
Published on

കൽപ്പറ്റ: വയനാട് ദുരന്ത ബാധിത മേഖലയിലെ സ്‌കൂളുകൾ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്നറിയിച്ച് മന്ത്രി കെ രാജൻ. ഇവർക്കായി പ്രത്യേക പ്രവേശനോത്സവം നടത്തും.

സെപ്റ്റംബർ 2നാണ് പ്രത്യേക പ്രവേശനോൽസവം നടത്തുക. സ്‌കൂൾ തിങ്കളാഴ്ച മുതൽ തുടങ്ങുന്നതായിരിക്കും. മൂന്ന് കെ എസ് ആർ ടി സി സർവ്വീസുകളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി നടത്തുന്നത്.

ഏകദേശം ഇന്നത്തോടെ ദുരിതാശ്വാസ ക്യാംപുകൾ അവസാനിക്കുന്നതായിരിക്കും. ശേഷിക്കുന്നത് 3 കുടുംബങ്ങൾ മാത്രമാണ്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഉൾപ്പെടെ കേന്ദ്രത്തിന് മുന്നിൽ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. 18നാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. ഇനി കേന്ദ്രത്തിന് പണം നൽകാനുള്ള പ്രയാസം ഇല്ല.

ദുരിതബാധിതർക്ക് ഏത് സമയത്തും 1800 233 O221 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നാണ് മന്ത്രി അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com