കാലവർഷക്കെടുതി; കുട്ടനാട്ടിലെ സ്കൂ​ളു​ക​ൾ​ക്ക് നാളെ അ​വ​ധി | Holiday

ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്രഖ്യാപിച്ചിട്ടുണ്ട്.
Thrissur Pooram; Local holiday on May 6
Published on

ആ​ല​പ്പു​ഴ: കാലവർഷക്കെടുതി ശക്തമായതോടെ കു​ട്ട​നാ​ട് താ​ലൂ​ക്കിലെ മി​ക്ക പ്ര​ദേ​ശ​ങ്ങളും വെള്ളത്തിനടിയിലായി(Holiday). ജലനിരപ്പ് ഉയർന്നു കിടക്കുന്ന സാഹചര്യത്തിൽ നാളെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് കളക്ടർ അവധി പ്രഖ്യാ​പി​ച്ചു.

കാ​ർ​ത്തി​ക​പ​ള്ളി താ​ലൂ​ക്കി​ലെ തെ​ക്കേ​ക​ര ഗ​വ.​എ​ൽ​പി സ്കൂ​ളി​നും നാളെ അവധി ആയിരിക്കും. താ​ലൂ​ക്കി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും അ​വ​ധിബാധകമായിരിക്കും. മാത്രമല്ല; ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

Related Stories

No stories found.
Times Kerala
timeskerala.com