കൊച്ചി : പെരുമ്പാവൂരിൽ സ്കൂളിൻ്റെ മതിൽ തകർന്നുവീണു. ഒക്കൽ ഗവ. എൽ പി സ്‌കൂളിൻ്റെ മതിലിൻ്റെ ഒരു ഭാഗമാണ് തകർന്നത്. ഇത് വീണത് കനാൽ ബണ്ട് റോഡിലേക്കാണ്. (School wall collapsed in Kochi)
അവധി ദിവസം ആയതിനാലാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികൾ സഞ്ചരിക്കുന്ന റോഡാണിത്. കനത്ത മഴയാണ് ഇതിന് കാരണമായത് എന്നാണ് വിവരം.