തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂൾ വാൻ കുഴിയിലേക്ക് വീണ് അപകടം. അതിലുണ്ടായിരുന്ന ഇതിലുണ്ടായിരുന്ന 32 കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. (School van accident in Trivandrum)
ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. വട്ടിയൂര്‍ക്കാവ് മലമുകളിലാണ് സ്‌കൂൾ വാൻ താഴ്ചയിലേക്ക് വീണത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
വലിയ അപകടത്തിൽനിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിൽ എത്തുകയും കുട്ടികളെ സന്ദർശിക്കുകയും ചെയ്തു.