
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതിയെന്നും, ചർച്ചക്ക് തയ്യാറാണെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാടാണ്. ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ല. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തുവന്നിരുന്നു. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.