
കാസർകോട് : പതിനേഴുകാരനായ സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വൈദികനെതിരെ ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു.കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടുപറമ്പലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർഥി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്നാണ് ജൂൺ ആദ്യ വാരം പോലീസിൽ പരാതി നൽകി.
2024 മേയ് 15 മുതൽ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വൈദികൻ ഒളിവിൽ പോയതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സംഭവത്തിൽ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു.