
കോട്ടയം : കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെയും കുട്ടനാട് താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. (School holiday due to heavy rain)
കോട്ടയം ജില്ലയിൽ നിയന്ത്രിത അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
മുൻ നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കാസർഗോഡ് ജില്ലയിൽ അവധി.