ആലപ്പുഴ : എടത്വ കോഴിമുക്ക് ഗവ. എൽ പി സ്കൂളിൻ്റെ പഴയ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കി. ഇതോടെ ഇവിടെ പഠിക്കുന്ന കുട്ടികൾ പെരുവഴിയിലായി.(School fitness cancelled)
കെട്ടിടത്തിൻ്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷിതാവ് പ്രതിഷേധിച്ചതോടെയാണ് പഞ്ചായത്ത് അധികൃതർ എത്തി ഫിറ്റ്നസ് റദ്ദാക്കിയത്.
പുതിയ കെട്ടിടത്തിന് ഇതുവരെയും ഫിറ്റ്നസ് നൽകിയിട്ടുമില്ല. മുപ്പത് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.