

പത്തനംത്തിട്ട: കുട്ടികളെയും കൊണ്ട് പോയ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി മാറി. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്.
ഉരുണ്ട് പോയ ടയര്‍ സമീപത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു. അപകട സമയത് വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് കുട്ടികളാണ്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
സ്കൂൾ തുറന്നിട്ട് ദിവസങ്ങൾ മാത്രമാണ് ആയിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധിച്ചിരുന്നു. എന്നിട്ടും അപകടങ്ങൾ പതിവാകുന്നു.