സ്‌കൂൾ ബസ് മറിഞ്ഞ് അപകടം ; നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

കുട്ടികളടക്കം 20 ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
school bus accident
Updated on

കണ്ണൂർ: കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം.

Related Stories

No stories found.
Times Kerala
timeskerala.com