കൊച്ചി : മൂവാറ്റുപുഴയിൽ റോഡിലെ കുഴിയിൽ സ്‌കൂൾ ബസിൻ്റെ മുൻചക്രം കുടുങ്ങി. വിമലഗിരി സ്കൂളിൻ്റെ ബസാണ് കുഴിയിൽ വീണത്. ഇതിൽ കുട്ടികളും ഉണ്ടായിരുന്നു. (School bus front wheel fell in pothole)
ഏതാണ്ട് പൂർണ്ണമായും തന്നെ ചക്രം കുഴിയിൽ അകപ്പെട്ടിരുന്നു. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ ഒഴിവായത് വൻ അപകടമാണ്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിലും എത്തിച്ചു.