തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാക്ക സ്വദേശി വേലപ്പനാണ് പോലീസ് പിടികൂടിയത്. പതിവായി ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ട പെൺകുട്ടി അധ്യാപികയോട് വിവരം പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് പ്രതിയെ പിടികൂടി. വിദ്യാർത്ഥിനി ഇയാൾ ഓടിച്ചിരുന്ന സ്കൂൾ വാനിലാണ് സ്കൂളിലേക്ക് പോയത്. ഇതിനെത്തുടർന്ന് ലൈംഗികാതിക്രമം നടന്നുവെന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.