തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി. വിഴിഞ്ഞത്താണ് സംഭവം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. (School bus accident in Trivandrum)
ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടത് വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.