തിരുവനന്തപുരം : 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ നിലമേൽ അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എം വി ഡി റദ്ദാക്കും.(School bus accident in Trivandrum)
ഡ്രൈവരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്‌തേക്കും. സ്‌കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തുന്നത്. സ്‌കൂൾ അധികൃതരോട് ഇന്ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.