തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം -കൊല്ലം അതിർത്തിയിലെ നിലമേൽ വേക്കലിൽ ആണ് സംഭവം. (School bus accident in Trivandrum)
അപകടത്തിൽ ഡ്രൈവറടക്കം 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വാഹനമാണ്.
പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.