തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂരിലാണ് സംഭവം. നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത് വെള്ളല്ലൂർ ഗവണ്മെന്‍റ് എൽ പി സ്‌കൂളിലെ ബസാണ്. (School bus accident in Trivandrum)
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബസിൽ 25 കുട്ടികൾ ഉണ്ടായിരുന്നു. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കൈ ബസിനടിയിൽ കുടുങ്ങി. നാട്ടുകാരടക്കം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.