എറണാകുളം : മൂവാറ്റുപുഴയിൽ സ്‌കൂൾ ബസിന് പിറകിൽ ടോറസ് ലോറിയിടിച്ചു. മണിയംകുളത്താണ് സംഭവം. അപകടത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ സ്‌കൂൾ ബസ് മറ്റൊരു സ്‌കൂൾ വാഹനത്തിന് പിറകിലും ഇടിച്ചു. (School bus accident in Ernakulam)
ഇന്ന് രാവിലെ നടന്ന സംഭവത്തിലാണ് ഇരു വാഹനങ്ങളിലെയും കുട്ടികൾക്ക് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ല.