
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്നക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് 2025 വർഷത്തെ സ്‌കോളർഷിപ്പിനായി ഒക്ടോബർ 23 മുതൽ അപേക്ഷിക്കാം. 2025 ലെ പത്താംക്ലാസ് പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർസെക്കൻഡറിതല പഠനത്തിനോ മറ്റു റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് സ്‌കോളർഷിപ്പിന് അർഹത. നവംബർ 20 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2325582, 8330010855, ഇമെയിൽ: lwfbtvm@gmail.com.