തിരുവനന്തപുരത്ത് റീട്ടെയില്‍ കാമ്പയിന്‍ തുടക്കമിട്ട് സ്നൈഡര്‍ ഇലക്ട്രിക്

തിരുവനന്തപുരത്ത് റീട്ടെയില്‍ കാമ്പയിന്‍ തുടക്കമിട്ട് സ്നൈഡര്‍ ഇലക്ട്രിക്
Published on

തിരുവനന്തപുരം: എനര്‍ജി മാനേജ്മെന്‍റിലെയും നെക്സ്റ്റ് ജെന്‍ ഓട്ടോമേഷനിലെയും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ സ്നൈഡര്‍ ഇലക്ട്രിക്, തങ്ങളുടെ ദേശീയ റീട്ടെയില്‍ ആക്ടിവേഷന്‍ കാമ്പയിന് തിരുവനന്തപുരത്തും തുടക്കമിട്ടു. ബ്രിങ് ഹോം ദ സ്മാര്‍ട്ട് എന്ന പേരിലുള്ള കാമ്പയിനിന്‍റെ ഭാഗമായുള്ള ഈ സംരംഭം, നേരിട്ടുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ റീട്ടെയിലര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ ഉത്പന്നങ്ങളുടെ തത്സമയ പ്രദര്‍ശനവും, റീട്ടെയിലര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കുമായി പ്രത്യേക പഠന സെഷനുകളും സംഘടിപ്പിക്കും. ഷ്നൈഡര്‍ ഇലക്ട്രിക്കിന്‍റെ ഹോം ഇലക്ട്രിക്കല്‍സ് ഉത്പന്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഈ ക്യാമ്പയിന്‍ നടപ്പാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഉളിലുളള വായുഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിനുള്ള ആദ്യത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍ (എക്യൂഐ) ഉള്ള പുതിയതും നൂതനവുമായ മിലുസ് സീറ്റ സ്വിച്ചുകള്‍ ആണ് ഈ കാമ്പയിനിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. രാത്രിയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മോഷന്‍ സെന്‍സിങ് എല്‍ഇഡി ഫൂട്ട് ലാമ്പുകള്‍, ജിപിഎസ് അധിഷ്ഠിത അപ്ലയന്‍സ് കണ്‍ട്രോളും ഊര്‍ജ്ജ മാനേജ്മെന്‍റും വാഗ്ദാനം ചെയ്യുന്ന വൈസര്‍ സ്മാര്‍ട്ട് ഹോം ഓട്ടോമേഷന്‍ സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍. കാലത്തിനൊത്ത രൂപകല്‍പനയിലും, ദൈനംദിന ഉപയോഗക്ഷമതയിലും, സുസ്ഥിരമായ നൂതനാശയങ്ങളിലും സ്നൈഡര്‍ ഇലക്ട്രിക്കിന്‍റെ കേന്ദ്രീകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്പന്നങ്ങള്‍.

ഈ ക്യാമ്പയിനിലൂടെ ഞങ്ങളുടെ പ്രധാന പങ്കാളികള്‍ക്ക് ഏറ്റവും പുതിയ സുരക്ഷിതവും സ്മാര്‍ട്ടും സ്റ്റൈലിഷും സുസ്ഥിരവുമായ ഉത്പന്നങ്ങളാണ് ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യയുടെ റീട്ടെയില്‍ ബിസിനസ് വൈസ് പ്രസിഡന്‍റ് സുമതി സെഹ്ഗല്‍ പറഞ്ഞു. റീട്ടെയിലര്‍മാരും ഇലക്ട്രീഷ്യന്‍മാരും ഞങ്ങളുടെ ഇക്കോസിസ്റ്റത്തിലെ പങ്കാളികള്‍ മാത്രമല്ല, സ്നൈഡര്‍ ഇലക്ട്രിക് ബ്രാന്‍ഡിന്‍റെ മുന്‍നിര അംബാസഡര്‍മാരും ഉപഭോക്തൃ വിശ്വാസത്തിന്‍റെ പ്രചാരകരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാന്‍ഡ് മുന്‍ഗണന വര്‍ധിപ്പിക്കുന്നതിനും, സുസ്ഥിര സാങ്കേതികവിദ്യകള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനും, ഇന്ത്യയിലെ ഹോം ഇലക്ട്രിക്കല്‍സ് വിപണിയില്‍ സ്നൈഡര്‍ ഇലക്ട്രിക്കിന്‍റെ ശക്തമായ ശ്രദ്ധ ഉറപ്പിക്കുന്നതിനും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് സ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് രജത് അബ്ബി അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com