
കൊച്ചി: രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി 13,455 ജൂനിയര്‍ അസോസ്സിയേറ്റുകളെ ബ്രാഞ്ചുകളില്‍ നിയോഗിക്കും. പുതിയ ഊര്‍ജ്ജവും ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന എന്ന ചിന്താഗതിയുമായി ബാങ്കിന്‍റെ മുന്‍നിര ജീവനക്കാരുടെ കാര്യത്തില്‍ ശക്തമായ കൂട്ടിച്ചേര്‍ക്കലാണ് ഈ പുതിയ അസോസ്സിയേറ്റുകളിലൂടെ നടത്തുന്നത്.
2,36,000-ത്തില്‍ ഏറെ ജീവനക്കാരുള്ള എസ്ബിഐ പുതുതലമുറ ബാങ്കിങ് ജീവനക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ തങ്ങളുടെ അഭിമാനവും വെച്ചു പുലര്‍ത്തുന്നുണ്ട്. കൂടുതല്‍ പേരെ സേവനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള ഭാവിയിലേക്കായുള്ള പ്രതിബദ്ധതയും ബാങ്ക് പുലര്‍ത്തുന്നുണ്ട്.