
കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ പെട്ട എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി തന്ത്രപരമായ കോര്‍പറേറ്റ് ഏജന്‍സി സഹകരണത്തില്‍ ഏര്‍പ്പെട്ടു. 2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിനു പിന്തുണ നല്‍കുന്ന ഈ സഹകരണം. വളര്‍ന്നു വരുന്നതും കുറഞ്ഞ തോതില്‍ മാത്രം പ്രയോജനപ്പെടുത്തിയിട്ടുള്ളതുമായ ഇന്ത്യയിലുടനീളം സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുകയും രാജ്യവ്യാപകമായി ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ബാങ്കഷ്വറന്‍സ്, ക്രോസ് സെയില്‍സ് വിഭാഗം മേധാവി ദിലീപ് കെ വിദ്യാര്‍ത്ഥി, എസ്ബിഐ ലൈഫ് മുംബൈ മെട്രോ റീജണല്‍ ഡയറക്ടര്‍ അശ്വിനി കുമാര്‍ എന്നിവരാണ് ധാരണാ പത്രം ഒപ്പു വെച്ചത്. എസ്ബിഐ ലൈഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഇന്‍സ്റ്റിറ്റ്യൂഷണല്‍ അലയന്‍സ് വിഭാഗം മേധാവിയുമായ ഗിരീഷ് തമ്പി, ഇരു സ്ഥാപനങ്ങളേയും പ്രതിനിധീകരിക്കുന്ന പ്രധാന വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ ധാരണയോടെ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന് പരിരക്ഷ, സമ്പാദ്യവും നിക്ഷേപവും, കുട്ടികള്‍ക്കുള്ള പോളിസികള്‍, മണിബാക്ക്, റിട്ടയര്‍മെന്‍റ് പോളിസികള്‍ എന്നിവ അടക്കം എസ്ബിഐ ലൈഫിന്‍റെ സമഗ്രമായ പദ്ധതികള്‍ 21 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 2505 ബാങ്കിങ് ടച്ച് പോയിന്‍റുകള്‍ വഴി വിതരണം ചെയ്യാനാവും. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന പരിരക്ഷയും ദീര്‍ഘകാല സാമ്പത്തിക ആസൂത്രണവും സാധ്യമാകുകയും ചെയ്യും. ബാങ്കിങ്, ഇന്‍ഷൂറന്‍സ് അനുഭവ സമ്പത്തുകള്‍ സംയോജിപ്പിച്ചുള്ള പിന്തുണയുമായാവും ഇതിലൂടെ നേടാനാവുക.
വിശ്വസനീയമായ പരിരക്ഷാ പദ്ധതികള്‍ വിതരണം ചെയ്യുന്നതിനും ഇന്‍ഷൂറന്‍സ് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിനും എസ്ബിഐ ലൈഫിനുള്ള തെളിയിക്കപ്പെട്ട അനുഭവ സമ്പത്തും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള പങ്കാളിത്തവും അവബോധ ശ്രമങ്ങളെ കൂടുതല്‍ ശക്തമാക്കും. പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഡിജിറ്റല്‍ സംവിധാനങ്ങളും ഉപഭോക്തൃ ചാനലുകളും ഇതിനായി പ്രയോജനപ്പെടുത്തി ലളിതവും സുതാര്യവും താങ്ങാനാവുന്നതുമായ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും.
സാമ്പത്തിക സുരക്ഷ എന്നത് അടിസ്ഥാന അവകാശമാണെന്ന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡെപ്യൂട്ടി സിഇഒയും എക്സിക്ടൂട്ടീവ് ഡയറക്ടറഉമായ ഉത്തന്‍ തിബ്രേവാള്‍ പറഞ്ഞു. ഇന്ത്യയിലെ നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്ക് വിശ്വസനീയവും ആവശ്യാധിഷ്ഠിതവുമായ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് എസ്ബിഐ ലൈഫ് ഇന്‍,ൂറന്‍സുമായുള്ള ഈ സഹകരണം ഉയര്‍ത്തിക്കാട്ടുന്നത് ഇരു സ്ഥാപനങ്ങളുടേയും ശക്തികള്‍ സംയോജിപ്പിച്ച് എല്ലാവരേയും ഔപചാരിക സാമ്പത്തിക പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും ദശലക്ഷക്കണക്കിനു പേര്‍ക്ക് സുരക്ഷിതമായ നാളെ പ്രദാനം ചെയ്യുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് സ്വീകരിക്കപ്പെടുന്നത് കൂടുതല്‍ ശക്തമാക്കാനുള്ള തന്ത്രപരമായ ഒരു ചുവടുവെപ്പാണ് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ബിസിനസ് സ്ട്രാറ്റജി വിഭാഗം പ്രസിഡന്‍റ് അഭിജിത്ത് ഗുലാനികര്‍ പറഞ്ഞു. കുടുംബങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കിക്കൊണ്ട് വ്യക്തികളെ സ്വതന്ത്രരാക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമങ്ങളില്‍ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള ശക്തമായ സാന്നിധ്യം 2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് എന്ന ലക്ഷ്യത്തിലേക്കു കൂടുതല്‍ അടുത്തെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.