വയനാട്ടിലെ LDF സ്ഥാനാർഥി സത്യന്‍ മൊകേരി: പ്രഖ്യാപനം ഉടനുണ്ടാകും | Sathyan Mokeri

ഇക്കാര്യം ധാരണയായത് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ്
വയനാട്ടിലെ LDF സ്ഥാനാർഥി സത്യന്‍ മൊകേരി: പ്രഖ്യാപനം ഉടനുണ്ടാകും | Sathyan Mokeri
Published on

തിരുവനന്തപുരം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യന്‍ മൊകേരിയെ തിരഞ്ഞെടുത്തു. ഇക്കാര്യം ധാരണയായത് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ്.(Sathyan Mokeri)

കമ്മിറ്റിയിൽ ഉയർന്നു വന്നത് സത്യൻ മൊകേരിയുടെയും, ബിജിമോളുടെയും പേരുകളായിരുന്നു. ഈ സാഹചര്യത്തിൽ സത്യന് അനുകൂലമായത് അദ്ദേഹത്തിൻ്റെ സീനിയോറിറ്റിയും, വയനാട്ടിലെ മുൻ സ്ഥാനാർത്ഥിയായിരുന്നു എന്നതുമാണ്.

2014-ല്‍ വയനാട്ടില്‍ അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് അദ്ദേഹം പരാജയപ്പെട്ടത് ഇരുപതിനായിരം വോട്ടുകൾക്കാണ്.

ഇന്നുച്ചയ്ക്ക് ചേരുന്ന പാർട്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

Related Stories

No stories found.
Times Kerala
timeskerala.com