സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ് ; പി സരിൻ | P Sarin

രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും.
P SARIN
Updated on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ. വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്. മൂന്നിൽ ഒരാൾ വീണുവെന്ന് പി സരിൻ വ്യക്തമാക്കി.

സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു.

അതേ സമയം, ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് റിപ്പോർട്ടുകൾ. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ കാസര്‍ഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്‌പെന്‍സായി നിലനില്‍ക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com