തിരുവനന്തപുരം : എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല.ഷൈന്‍ ടീച്ചറേയും എംഎല്‍എയേയും ബന്ധപ്പെടുത്തി ജീര്‍ണിച്ച പ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ല. അടിയന്തര പ്രമേയം നേരിടുന്നതില്‍ സര്‍ക്കാരിന് ഭയപ്പാടില്ലെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷം തളര്‍ന്ന് തരിപ്പണമായി. അത് എല്ലാവരും കണ്ടുവെന്നും ഗോവിന്ദന്‍ പറഞ്ഞു.അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷ പ്രീണനം ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർവകലാശാല വിഷയത്തിൽ ഗവർണർ നിയമ വ്യവസ്ഥയെ അട്ടിമറിക്കുമ്പോൾ പൊതു സമൂഹം ശക്തമായി ഇടപെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ കോടതി കയറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.