
ജയന്‍ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ, റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ ഏപ്രില്‍ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹര്‍ഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍, പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹരിഹരന്‍, മലയാറ്റൂര്‍, ജയന്‍ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്
1979-ല്‍ ഏറ്റവും കൂടുതല്‍ കളഷന്‍ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം. 4 കെ. ഡോല്‍ ബി അറ്റ്‌മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍, റീ മാസ്റ്റര്‍ ചെയ്ത്, സിനിമാ സ്‌ക്കോപ്പിലാണ് ഏപ്രില്‍ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്. റോഷിക എന്റര്‍പ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്.