
കൊച്ചി: സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ച കേസിൽ സന്തോഷ് വർക്കിയെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിക്കെതിരെ നടി ഉഷാ ഹസീന നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് നടപടി എടുത്തത്.
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവർ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു.
സന്തോഷിന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അതു വേദനിപ്പിച്ചെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.