Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKerala"പെരുമ്പാവൂർ കൈവിട്ടു പോകരുത്"; ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി സന്തോഷ്...

“പെരുമ്പാവൂർ കൈവിട്ടു പോകരുത്”; ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Pandit-Perumbavoor Drug Issue

🎙️ Latest Podcast

കൊച്ചി: അതിഥി തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ലഹരി ഇടപാടുകളും മറ്റ് അനാശ്യാസ്യ പ്രവർത്തനങ്ങളും വർദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് (Santhosh Pandit-Perumbavoor Drug Issue). സാധാരണക്കാർക്ക് നടക്കാൻ പോലും കഴിയാത്ത വിധം പല തെരുവുകളും ലഹരി മാഫിയയുടെ പിടിയിലാണെന്ന വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് പണ്ഡിറ്റിന്റെ പ്രതികരണം.

പെരുമ്പാവൂരിലെ ലഹരി വേട്ട തടയുവാൻ മുന്നിട്ടിറങ്ങിയ നാട്ടുകാരുടെ ജനകീയ കൂട്ടായ്മയ്ക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ജനങ്ങൾ നേരിട്ട് പ്രതികരിക്കേണ്ടി വരുന്നത് സംവിധാനങ്ങളുടെ പരാജയമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രശ്നബാധിത മേഖലകളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തി. ലഹരി ഇടപാടുകൾക്ക് പുറമെ പെൺവാണിഭം ഉൾപ്പെടെയുള്ള കാര്യങ്ങൾ പെരുമ്പാവൂരിൽ സജീവമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ലഹരി ഉപയോഗം വർദ്ധിക്കുന്നത് പ്രദേശത്തെ ക്രമസമാധാന നിലയെ ബാധിക്കുന്നുണ്ടെന്നും ഇത് സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂർ ഭായ് കോളനി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ മിന്നൽ പരിശോധനകൾക്കും നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.