ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഫുട്ബോൾ ടീമിന് വീണ്ടും കിരീട നേട്ടം. ഈ വർഷം ഇത് രണ്ടാമത്തെ കിരീടനേട്ടമാണ്. എം.ഇ.എസ്. കോളേജ്, മാറമ്പിള്ളിയിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർകൊളേജിയറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ചാമ്പ്യന്മാരായത്. 24 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ശ്രീ ശങ്കര കോളേജ്, കാലടി (ശങ്കര സ്ട്രൈക്കേഴ്സ്, കാലടി) യെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജേതാക്കളായത്. ഈ മാസം ഫിസാറ്റ് ബിസിനസ് സ്കൂൾ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചാമ്പ്യന്മാരായിരുന്നു. (Sanskrit University)