
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുടിശ്ശികയുളള യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ് തുക ഒരു മാസത്തിനുളളിൽ നൽകണമെന്നും വീഴ്ച വരുത്തിയാൽ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും ശമ്പളം നൽകുന്നത് തടയുമെന്നുമുളള ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബഞ്ചിന്റെ വിധി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഉത്തരവ് നൽകിയത്. സർവ്വകലാശാലയിലെ മലയാളം വകുപ്പിലെ ഗവേഷകനായ ഇ. ആദർശ് ആയിരുന്നു ഹർജിക്കാരൻ.