എറണാകുളം : ഒക്ടോബർ ആറു മുതൽ ആരംഭിക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല. ഇക്കാര്യം സർവ്വകലാശാല തന്നെയാണ് അറിയിച്ചത്. (Sanskrit University changes Exam dates)
പുതുക്കിയ പരീക്ഷ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. അതേസമയം, ഒന്നും മൂന്നും സെമസ്റ്റർ എഫ് വൈ യു ജി പി പരീക്ഷകൾ ഒക്ടോബർ 27ന് തുടങ്ങും.
സെപ്റ്റംബർ 29നാണ് കോഴ്സ് രജിസ്ട്രേഷനും പരീക്ഷ രജിസ്ട്രേഷനും ആരംഭിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ ആറാണ്.