

കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ (ഡിസംബര്‍ മൂന്ന്) ഭാഗമായി കൊച്ചിന്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബും മുത്തൂറ്റ് ഫിനാന്‍സും സംയുക്തമായി ഭിന്നശേഷികാരായ കുട്ടികള്‍ക്കായി 'സങ്കല്‍പ്പ് സഹയാത്ര' നടത്തി. ബുധനാഴ്ച രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച യാത്ര ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐഎഎസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
മുത്തൂറ്റ് ഫിനാന്‍സ് പി.ആര്‍ ആന്‍ഡ് സി.എസ്.ആര്‍ മേധാവി രോഹിത് രാജ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സിമി കെ.എസ്, റോട്ടറി ജില്ലാ ഗവര്‍ണര്‍ റൊട്ടേറിയന്‍ ഡോക്ടര്‍ ജി.എന്‍ രമേശ്, പ്രോജക്ട് ചെയര്‍മാന്‍ റോട്ടേറിയന്‍ കെ.കെ. ജോര്‍ജ്, കൊച്ചിന്‍ മിഡ്ടൗണ്‍ റോട്ടറി പ്രസിഡന്റ് ഗോപകുമാര്‍, ജനറല്‍ കണ്‍വീനറും പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ റോട്ടേറിയന്‍ ബാബു ജോസഫ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.
144 ഓട്ടിസ്റ്റിക് കുട്ടികള്‍, 29 അധ്യാപകര്‍, മുത്തൂറ്റ് ഫിനാന്‍സിന്റെയും റോട്ടറി ക്ലബ്ബിന്റെയും പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ 200 ഓളം പേര്‍ കൊച്ചി മെട്രോയില്‍ തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയും തിരിച്ചും യാത്ര നടത്തി. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവും ടീ ഷര്‍ട്ടും തൊപ്പിയും മറ്റും മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആറിന്റെ ഭാഗമായി നല്‍കി.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളും അവരുടെ മാതാപിതാക്കളും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നവര്‍ ആണെന്ന വസ്തുത പൊതുബോധ്യത്തില്‍ എത്തിക്കാനും അതുവഴി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൂടുതല്‍ സൗര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്.