തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ നേതാക്കൾക്കും, പൗര പ്രമുഖരുൾപ്പെടെയുള്ളവർക്കുമായി നടത്തിയ ഓണവിരുന്നിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണും പങ്കെടുത്തു. ദുബായിലേക്ക് പോകുന്നതിന് മുൻപാണ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു പരിപാടിയിൽ പങ്കെടുത്തത്. (Sanju Samson attended Onam feast hosted by CM Pinarayi Vijayan)
വെള്ള കുർത്തയും മുണ്ടുമാണദ്ദേഹം ധരിച്ചിരുന്നത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയവരെല്ലാം ഓണവിരുന്നിൽ പങ്കെടുത്തു.
എല്ലാവരെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന് സ്വാഗതം ചെയ്തു. ഇതിന് ശേഷം ടൂറിസം വകുപ്പിൻ്റെ ‘ഓണാഘോഷം 2025’ലും ബേസിൽ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു.