പാലക്കാട് : ആർഎസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ് ഡി പി ഐ പ്രവർത്തകർ പിടിയിലായി. പണം നൽകിയാണ് ഇവർ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത്. (Sanjith Murder Case)
മുഹമ്മദ് ഇല്ലിയാസ്, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടാം സാക്ഷിയെയാണ് ഇവർ സ്വാധീനിക്കാനായി ശ്രമിച്ചത്. പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.