പാലക്കാട് : ഹോട്ടലിൻ്റെ മാലിന്യ കുഴിയിൽ കുടുങ്ങി ശുചീകരണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ഒലവക്കോടാണ് സംഭവം. സുജീന്ദ്രനെന്നയാളാണ് മരിച്ചത്. ഉമ്മിനി ഹൈസ്‌കൂളിന് സമീപമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയിരുന്നു. (Sanitation worker died in Palakkad)
അനങ്ങാൻ പറ്റാത്ത അവസ്ഥ ആയതോടെ ഹോട്ടലുടമ ഇയാളെ രക്ഷിക്കാനായി കുഴിയിൽ ഇറങ്ങി. ഇദ്ദേഹത്തിനും ദേഹാസ്വാസ്ഥ്യം ഉണ്ടായി.
നാട്ടുകാർ ചേർന്ന് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും സുജീന്ദ്രൻ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.