വയനാട് : പാസ്റ്റർക്ക് നേരെ ഭീഷണി ഉയർത്തിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് ബത്തേരി പോലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണി. ഏപ്രിൽ മാസത്തിലാണ് സംഭവം. (Sangh Parivar threatens Pastor in Wayanad )
ഛത്തീസ്ഗഡിലെ സംഭവത്തിനൊപ്പം ഈ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സംഘം കയ്യേറ്റശ്രമം നടത്തിയത് ചെറുകാട് ആദിവാസി ഊരിലെ കുട്ടികളെ അവധിക്കാല ക്ലാസിന് ക്ഷണിക്കാൻ പോയവർക്ക് നേരെയാണ്. ദൃശ്യങ്ങളിൽ ഉള്ളവരെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.