

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ ഇടങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം. കേസിൽ പോലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും, റിപ്പോർട്ട് ലഭിക്കുന്നതുവരെ സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.(Sandeep Varier gets temporary relief in cyber abuse case)
സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ പരാതിക്കാരിയുടെ ചിത്രമോ പേരോ താൻ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ല, താൻ മുൻപ് നൽകിയിരുന്ന ഒരു പോസ്റ്റ് മറ്റാരോ കേസിന് ശേഷം 'കുത്തിപ്പൊക്കി' പ്രചരിപ്പിച്ചതാണെന്നാണ്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യർ അടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിട്ടുള്ളത്.