
പാലക്കാട് : കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ബി ജെ പി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തി. കൃഷ്ണകുമാർ തുടർച്ചയായി നൂനം പറയുന്നുവെന്നും, മത്സരിച്ച തെരഞ്ഞെടുപ്പുകളിലും നുണയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Sandeep Varier against C Krishnakumar)
ജി എസ് ടിയുടെ ബന്ധപ്പെട്ട് ബാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും, എന്നാൽ ബാധ്യത ഉണെന്നുമാണ് സന്ദീപ് വാര്യർ പറഞ്ഞത്. കമ്പനികളുമായി കരാർ ഇല്ലെന്ന് തെരഞ്ഞെടുപ്പ് അഫിഡവിറ്റ് നൽകിയെന്നും, ഷെയർ ഇല്ലെന്ന് കള്ളം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജി എസ് ടി വകുപ്പ് കത്ത് നൽകിയെന്നും വെളിപ്പെടുത്തി.
താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു നേതാവിനെതിരെയും സമാന പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.