
തിരുവനന്തപുരം : എമ്പുരാൻ സിനിമയ്‌ക്കെതിരായ വിവാദത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണ് എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം. ( Sandeep Varier against BJP)
സിനിമയെ സിനിമയായി കാണണമെന്ന് ആദ്യം പറഞ്ഞ രാജീവ് ഇപ്പോൾ എമ്പുരാനെതിരെ വാളെടുത്തിരിക്കുന്നുവെന്നും, ജനറൽ സെക്രട്ടറിമാരും കേന്ദ്രമന്ത്രി ജോർജ് കുര്യനും ഒക്കെ ആദ്യമെടുത്ത നിലപാടിൽ നിന്ന് ഇനി മാറുമോയെന്നും അദ്ദേഹം ചോദിച്ചു.
സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.