
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ പുതിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആകുമെന്ന വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയുക്ക് വാങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. (Sandeep Varier )
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത എന്നും അദ്ദേഹം പരിഹസിച്ചു.
ഇ പി ജയരാജൻ്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ടെന്നും, സിപിഎം- ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോയെന്നും ചോദിച്ച സന്ദീപ് വാര്യർ, കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി എന്നും കൂട്ടിച്ചേർത്തു.