
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണികസ് ബ്രാന്‍ഡായ സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ സ്‌മോര്‍ട്‌ഫോണ്‍ മോഡലുകള്‍ക്ക് റെക്കോര്‍ഡ് പ്രീ ഓര്‍ഡറുകള്‍. സാംസങിന്റെ ഏഴാം തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആദ്യ 48 മണിക്കൂറുകളില്‍ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ മോഡലുകള്‍ക്ക് 210000 പ്രീ ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷമാദ്യം ഗ്യാലക്‌സി എസ്25 സീരീസിന് ലഭിച്ച പ്രീ ബുക്കിംഗിന് സമാനമാണിത്.
ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 ഏറ്റവും കനം കുറഞ്ഞ മോഡലാണ്. 215 ഗ്രാം മാത്രം ഭാരമുള്ള ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 ഗ്യാലക്‌സി എസ്25 അള്‍ട്രയെക്കാളും കനം കുറഞ്ഞ ഡിവൈസാണ്. ഫോള്‍ഡ് ചെയ്തിരിക്കുമ്പോള്‍ 8.9 മില്ലീ മീറ്റര്‍ മാത്രമാണ് വണ്ണം. ഫോള്‍ഡഡ് അല്ലാത്തപ്പോള്‍ 4.2 മില്ലീ മീറ്ററും. പ്രീമിയം അനുഭവം തന്നെ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.