
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ എന്നീ മോഡലുകള്‍ക്ക് ആകര്‍ഷകമായ പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫര്‍ പ്രകാരം ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 ഉപഭോക്താക്കള്‍ക്ക് 12000 രൂപ വരെ ബാങ്ക് ക്യാഷ് ബാക്കോ, അപ്‌ഗ്രേഡ് ബോണസോ ലഭിക്കും. ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 വെറും 97,999 രൂപ മുതല്‍ സ്വന്തമാക്കാം. ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എഫ്ഇയുടെ പ്രാരംഭവില 85999 രൂപ മുതലാണ്. 10,000 രൂപ വരെ ബാങ്ക് ക്യാഷ് ബാക്കോസ അപ്‌ഗ്രേഡ് ബോണസോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 24 മാസത്തെ നൊ കോസ്റ്റ് ഇഎംഐ ഓപ്ഷനുമായും ക്യാഷ് ബാക്ക്, അപ്‌ഗ്രേഡ് ബോണസ് ഓഫറുകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും.
ജൂലൈ മാസത്തില്‍ ലോഞ്ച് ചെയ്ത ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ മോഡലുകള്‍ക്ക് പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ച് ആദ്യ 48 മണിക്കൂറുകളില്‍ത്തന്നെ 2.1 ലക്ഷത്തിന് മുകളില്‍ ബുക്കിംഗുകള്‍ സ്വന്തമാക്കാനായി. മള്‍ട്ടിമോഡല്‍ കാപ്പബിലിറ്റികളുമായെത്തുന്ന കോംപാക്ട് എഐ ഫോണായ ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7ന് കരുത്ത് പകരുന്നത് പുതിയ ഫ്‌ളെക്‌സ് വിന്‍ഡോയാണ്. ഫ്‌ളാഗ്ഷിപ്പ് ലെവല്‍ ക്യാമറയും അള്‍ട്രകോംപാക്ട്, ഐക്കോണിക് ഡിസൈനും ഈ മോഡലിനെ കൂടുതല്‍ സവിശേഷമാക്കുന്നു. 188 ഗ്രാമാണ് ഭാരം. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലിപ്പം വെറും 13.7 മില്ലീ മീറ്ററും. ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ്പ് മോഡലുകളിലെ ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7.
മനോഹരമായ ഫ്‌ളെക്‌സ് വിന്‍ഡോ ഡിസ്‌പ്ലേയുമായാണ് ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എത്തുന്നത്. 4.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഫ്‌ളെക്‌സ് വിന്‍ഡോ കൂടുതല്‍ സൗകര്യപ്രദവും മികച്ചതുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7ന് സുരക്ഷ ഉറപ്പുനല്‍കുന്നു. 6.9 ഇഞ്ചാണ് മെയിന്‍ ഡിസ്‌പ്ലേ. 4300 എംഎഎച്ച് ബാറ്ററി ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ്പിലെ ഏറ്റവും വലുതാണ്. ഒറ്റത്തവണ ചാര്‍ജിംഗില്‍ 31 മണിക്കൂറുകള്‍ വരെ വീഡിയോ പ്ലേ ടൈം ഇത് ഉറപ്പുനല്‍കുന്നു. 6.7 ഇഞ്ച് മെയിന്‍ ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് എഫ്ഇയ്ക്കുള്ളത്. 50 എംപി ഫ്‌ളെക്‌സ് ക്യാം മികച്ച സെല്‍ഫികളും വീഡിയോകളും ഉറപ്പാക്കുന്നു. ബ്ലൂ ഷാഡോ, ജെറ്റ് ബ്ലാക്ക്, കോറല്‍ റെഡ് എന്നീ നിറങ്ങളില്‍ ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 ലഭ്യമാണ്. ബ്ലാക്ക് , വൈറ്റ് നിറങ്ങളിലാണ് ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7എഫ്ഇ എത്തിയിട്ടുള്ളത്.