HomeKeralaകേരളത്തില്‍ 40ാമത് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്ററുമായി സാംസങ്

കേരളത്തില്‍ 40ാമത് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്ററുമായി സാംസങ്

ഇടപ്പള്ളി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, കേരളത്തിലെ തങ്ങളുടെ 40-ാമത് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം ഇടപ്പള്ളിയിലെ ലുലു മാളിന് സമീപമായാണ്് ഈ പ്രീമിയം സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗാലക്‌സി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേഗമേറിയതും സുതാര്യവും നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ സാംസങ് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് പോയിന്റുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു .40 എക്‌സ്‌ക്ലൂസീവ് സെന്ററുകളും, സാംസങ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ക്കുള്ളിലെ 10 സ്‌പെഷ്യല്‍ സെക്ഷനുകളും ഉള്‍പ്പെടെയാണിത്. രാജ്യവ്യാപകമായി 3,000-ത്തിലധികം അംഗീകൃത സര്‍വീസ് പോയിന്റുകളുള്ള സാംസങ്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വിപുലമായ സേവന ശൃംഖലകളിലൊന്നാണ്.
പുതിയ തലമുറയിലെ ഡിജിറ്റല്‍ ഉപഭോക്താക്കളെയും (Gen Z), യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ലൗഞ്ച് മാതൃകയിലാണ് ഇടപ്പള്ളിയിലെ ഈ സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യമുള്ള സീറ്റിംഗ് ഏരിയകള്‍, പുതിയ ഗാലക്‌സി ഇന്നൊവേഷനുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന കിയോസ്‌കുകള്‍ എന്നിവ ഇവിടെയുണ്ട്. ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ബുക്കിംഗ് വഴി ഉപഭോക്താക്കള്‍ക്ക് കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും.
ഫോണിലെ തകരാറുകള്‍ കൃത്യമായി കണ്ടെത്താനും വേഗത്തില്‍ പരിഹരിക്കാനും സഹായിക്കുന്ന അത്യാധുനിക ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഒമ്നി-ചാനല്‍ ഇന്റഗ്രേഷന്‍ വഴി ഉപഭോക്താവിന്റെ സര്‍വീസ് ഹിസ്റ്ററിയും വാറന്റി വിവരങ്ങളും ഏത് പ്ലാറ്റ്ഫോമിലും ലഭ്യമാകും, ഇത് സേവനത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നു.
‘ഗുണനിലവാരത്തിന് വലിയ മുന്‍ഗണന നല്‍കുന്ന കേരളം സാംസങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. ഞങ്ങളുടെ 40-ാമത് സെന്റര്‍ തുറക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് മികച്ച സേവനം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സാംസങ് ഇന്ത്യ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് സുനില്‍ കുട്ടിന്‍ഹ പറഞ്ഞു.

Clickable Info Box