നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി, ദി ഫ്രയിം ടിവികള്‍ക്കായി ഇന്ത്യയില്‍ സാംസങ്ങ് വിഷന്‍ എഐ അവതരിപ്പിച്ചു

Samsung
Published on

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്ങ് വിപ്ലവകരമായ സാംസങ്ങ് വിഷന്‍ എഐ സാങ്കേതിക വിദ്യ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, ദി ഫ്രെയിം ലൈനപ്പ് എന്നിവയുടെ അള്‍ട്രാ പ്രീമിയം 2025 മോഡലുകളിലൂടെയാണ് ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക. പുതുതലമുറ എഐ സാങ്കേതികവിദ്യയുടെ സമാനതകളില്ലാത്ത ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ സാംസങ്ങ് വിഷന്‍ എഐയാണ് ഈ ലോഞ്ചിന്റെ കാതല്‍. നൂതന ആശയങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുന്ന സാംസങ്ങിന്റെ ഈ പുതിയ ശ്രേണി ഉപഭോക്താക്കളുടെ സ്‌ക്രീനുകളുമായുള്ള ഇടപെടലുകളെ പുനര്‍നിര്‍വചിക്കുകയും അവരുടെ ദൈനംദിന ജീവിതത്തെ സമ്പന്നമാക്കുന്ന ബുദ്ധിമാനായ കൂട്ടാളികളായി മാറുകയും ചെയ്യുന്നു.

നൂതന സാങ്കേതികവിദ്യയായ സാംസങ്ങ് വിഷന്‍ എഐ പരമാവധി പ്രകടനം പുറത്തെടുക്കാനും വ്യക്തിഗതമായ അനുഭവം നല്‍കാനുമായി എഐ വഴി മെച്ചപ്പെടുത്തിയ ചിത്രങ്ങളും മികച്ച ശബ്ദവും ചേര്‍ത്തിണക്കുന്നു. സാംസങ്ങ് വിഷന്‍ എഐ മൂന്ന് അടിസ്ഥാന ഘടകങ്ങളിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

1. ഉള്ളടക്കത്തിനും ചുറ്റുപാടിനും അനുയോജ്യമായ വിപുലവും ആഴത്തിലുള്ളതുമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് എഐ മോഡ് ചിത്രങ്ങളുടെ നിലവാരവും ശബ്ദവും തത്സമയം ഒപ്റ്റിമൈസ് ചെയ്യുന്നു. എല്ലായിപ്പോഴും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും മികച്ച ഓഡിയോയും ഉറപ്പാക്കുകയും ചെയ്യുന്നു.

2. കാലക്രമേണ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ പഠിച്ചുകൊണ്ട് മികച്ചതും കൂടുതല്‍ ബുദ്ധിപരവുമായ ഫലങ്ങള്‍ നല്‍കി ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രമീകരിക്കാനും എഐ സഹായിക്കുന്നു.

3. മള്‍ട്ടി ഡിവൈസ് കണക്റ്റിവിറ്റി ടിവിയെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍, മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയുമായി സുഗമമായി ബന്ധിപ്പിക്കുന്നു. ഇത് സാംസങ്ങ് ആവാസവ്യവസ്ഥയിലുടനീളം അനായാസമായ ഉള്ളടക്കങ്ങള്‍ പങ്കിടാനും നിയന്ത്രിക്കാനും തുടരാനും അവസരമൊരുക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com