
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ നൂതന ബെസ്‌പോക് എഐ ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ബെസ്‌പോക് എഐ ഫെസ്റ്റിവലിലൂടെ കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഗൃഹോപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഓഫര്‍ കാലയളവ്. എഐ ഫീച്ചറോടുകൂടിയ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസികള്‍, മൈക്രോ വേവ്‌സ് തുടങ്ങിയ ഗൃഹോപകരങ്ങളെല്ലാം പ്രത്യേക നിരക്കില്‍ ലഭ്യമാകും.
വിലക്കിഴിവ്: തെരഞ്ഞെടുത്ത സ്മാര്‍ട് ഡിജിറ്റല്‍ അപ്ലയന്‍സുകളില്‍ 48% കിഴിവ്, 20000 രൂപ വരെ ക്യാഷ് ബാക്ക്, ലളിതമായ സീറോ ഡൗണ്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.
എക്സ്റ്റന്റഡ് വാറന്റി: 4290 രൂപയുടെ സാംസങ് കെയര്‍ പ്ലസിനൊപ്പമുള്ള 2 വര്‍ഷത്തെ എക്സ്റ്റന്റഡ് കോംപ്രഹന്‍സീവ് വാറന്റി 499 രൂപയ്ക്ക് തെരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ക്ക്. എഫ്ഡിആര്‍, എസ്ബിഎസ് മോഡലുകള്‍ക്ക് 449 രൂപയ്ക്ക് 1 വര്‍ഷത്തെ എക്സ്റ്റന്റഡ് വാറന്റിയും, 500 ലിറ്ററിന് താഴെയുള്ള ഫ്രോസ്റ്റ് ഫ്രീ മോഡലുകള്‍ക്ക് 349 രൂപയ്ക്കും എക്സ്റ്റന്റഡ് വാറന്റി ലഭിക്കും.
വാറന്റി ഓഫറുകള്‍: റഫ്രിജറേറ്ററുകളിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ കംപ്രസറുകള്‍ക്കും വാഷിംഗ് മെഷീനുകളിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ മോട്ടറിനും 20 വര്‍ഷത്തെ വാറന്റിയും, മൈക്രോവേവ്‌സിലെ സെറാമിക് ഇനാമല്‍ കാവിറ്റിക്ക് 10 വര്‍ഷ വാറന്റിയും സാംസങ് ഉറപ്പുനല്‍കുന്നു. എയര്‍ കണ്ടീഷണറുകള്‍ക്ക് 5 വര്‍ഷ വാറന്റിയും ലഭിക്കും.
ഇന്‍സ്റ്റലേഷന്‍ ഓഫര്‍: ബെസ്‌പോക് എഐ വിന്‍ഡ്ഫ്രീ എസികള്‍ സൗജന്യ ഇന്‍സ്റ്റലേഷന്‍ ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ സാംസങിന്റെ മികച്ച ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുവാന്‍ സാംസങ്.കോം, അല്ലെങ്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലറ്റുകളോ സന്ദര്‍ശിക്കാം.