
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്‌സി വാച്ച് ലൈനപ്പിന്റെ ഭാഗമായി ഗ്യാലക്‌സി വാച്ച് 8, ഗ്യാലക്‌സി വാച്ച്8 ക്ലാസിക് എന്നീ മോഡലുകള്‍ പുറത്തിറക്കി. ഏറ്റവും കനം കുറഞ്ഞ ഗ്യാലക്‌സി വാച്ചാണിത്.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകര്‍ഷകമായ പ്രീ ബുക്കിംഗ് ഓഫറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഗ്യാലക്‌സി വാച്ച്8 40എംഎം മോഡലിന്റെ വില 32,999 രൂപയാണ്. 40എംഎം എല്‍ടിഇ വേര്‍ഷന്‍ 36999 രൂപയ്ക്കും ലഭ്യമാകും. വലിയ 44എംഎം ബിടി, എല്‍ടിഇ മോഡലുകള്‍ക്ക് യഥാക്രമം 35,999 രൂപയും 39,999 രൂപയുമാണ് വില. ഗ്യാലക്‌സി വാച്ച്8 ക്ലാസിക് 47എംഎം ബിടി മോഡലിന്റെ വില 46999 രൂപയാണ്. എല്‍ടിഇ വേരിയന്റ് 50,999 രൂപയ്ക്ക് ലഭിക്കും.
ജൂലൈ 9 മുതല്‍ ജൂലൈ 24 വരെ ഗ്യാലക്‌സി വാച്ച്8 സീരീസ് മോഡലുകള്‍ പ്രീബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി ബാങ്ക് ക്യാഷ്ബാക്ക്, 12000 രൂപ വരെയുള്ള അപ്‌ഗ്രേഡ് ബോണസുകള്‍, ഗ്യാലക്‌സി എസ്, ഇസെഡ് സീരിസ് ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി 15,000 രൂപ വരെ മള്‍ട്ടിബൈ ഓഫറുകള്‍ തുടങ്ങി പല ഓഫറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ, മുന്‍നിര ബാങ്കുകളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.