Galaxy Z Series: സാംസങ് ഇന്ത്യ ഗാലക്‌സി ഇസെഡ് സീരീസ്;ഗാലക്സി ഇസെഡ് ഫോള്‍ഡ് , ഇസെഡ് ഫ്‌ലിപ് 7 മോഡലുകളുടെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു

Galaxy Z Series
Published on

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി ഇസെഡ് സീരീസായ ഗാലക്സി ഇസെഡ് ഫോള്‍ഡ് 7, Z ഫ്‌ലിപ്പ് 7 മോഡലുകള്‍ക്ക് പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു. പ്രീമിയം ഡിസൈന്‍, മികച്ച ക്യാമറ ഫംഗ്ഷനാലിറ്റി, ഏറ്റവും പുതിയ എഐ ഇന്നൊവേഷന്‍സ് എന്നിവയുള്‍പ്പെടുത്തിയാണ് ഗാലക്സി ഇസെഡ് ഫോള്‍ഡ്7 രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുവരെ പുറത്തിറങ്ങിയതില്‍ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോള്‍ഡ് സീരീസായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ ആകര്‍ഷകമായ ഡിസ്‌പ്ലേ, മികച്ച കാര്യക്ഷമത, പ്രൊഡക്ടിവിറ്റി എന്നിവയും ഈ സീരീസ് ഉറപ്പുനല്‍കുന്നു.

സാംസങ്.കോം, ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നീ പ്ലാറ്റ്ഫോമുകളിലും രാജ്യത്തെ മുന്‍നിര ഔട്ട്ലെറ്റുകളിലും ഗാലക്സി ഇസെഡ് ഫോള്‍ഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ്പ് 7, ഫ്ളിപ്പ് 7 എഫ്ഇ എന്നിവ പ്രീ ബുക്കിംഗ് ചെയ്യാം. സാംസങ്.കോമില്‍ നിന്നും ഗാലക്സി ഇസെഡ് ഫോള്‍ഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ്പ് 7 എന്നിവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ മിന്റ് കളര്‍ ഓപ്ഷന്‍ കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഗാലക്സി ഇസെഡ് ഫോള്‍ഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ്പ് 7 എന്നിവ പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 12,000 രൂപയുടെ സ്റ്റോറേജ് അപ്ഗ്രേഡ് ലഭിക്കും. ഗാലക്സി ഇസെഡ് ഫ്ളിപ്പ് 7 എഫ്ഇ പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപയുടെ സ്റ്റോറേജ് അപ്ഗ്രേഡും ലഭിക്കും. കൂടാതെ 3 മോഡലുകള്‍ക്കും 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. https://www.samsung.com/in/live-offers/ സാംസങ് ലൈവില്‍ ഈ ലിങ്കിലൂടെ പ്രീബുക്ക് ചെയ്യാം

Related Stories

No stories found.
Times Kerala
timeskerala.com