സാംസങ് ഗ്യാലക്സി എ26 5ജി ഇന്ത്യയില്‍; വില 22,999 രൂപ മുതല്‍ | Samsung Galaxy A26 5G

സ്റ്റൈല്‍, ഈട്, നവീനത ഇവയെല്ലാം ഒരുമിച്ച് ചേരുന്ന ഗ്യാലക്സി എ26 5ജി നിത്യേനയുള്ള ഉപയോഗത്തിന് ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ്.
 Samsung Galaxy A26 5G
Published on

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ഗ്യാലക്സി എ26 5ജി മോഡല്‍ ലോഞ്ച് ചെയ്തതിലൂടെ എഐ സാധാരണക്കാരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്റ്റൈല്‍, ഈട്, നവീനത ഇവയെല്ലാം ഒരുമിച്ച് ചേരുന്ന ഗ്യാലക്സി എ26 5ജി നിത്യേനയുള്ള ഉപയോഗത്തിന് ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ്.

ഓസം ഇന്റലിജന്‍സ്

ഗ്യാലക്സി എ26 5ജിയില്‍ സാംസങ് ഓസം ഇന്റലിജന്‍സ് അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ദൈനംദിന പ്രവൃത്തികള്‍ സ്മാര്‍ട്ടും എളുപ്പവുമാകുന്നു. ഗൂഗിളിനൊപ്പമുള്ള സര്‍ക്കിള്‍ ടു സെര്‍ച്ച്, എഐ സെലക്ട്, ഒബ്ജക്ട് ഇറേസര്‍, മൈ ഫില്‍റ്റേഴ്സ് തുടങ്ങിയ ഫീച്ചറുകളിലൂടെ മികച്ച ഉപഭോക്തൃ അനുഭവം തന്നെ ഇന്റലിജന്റ് എഐ സ്യൂട്ട് ഉപഭോക്തോക്കള്‍ക്ക് ഉറപ്പുനല്‍കുന്നു.

മികച്ച ഡിസൈനും ഡിസ്പ്ലേയും

പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈനില്‍ പീച്ച്, മിന്റ്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ഗ്യാലക്സി എ26 5ജി ലഭ്യമാവുക. 6.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയും 120Hz റീഫ്രഷ് റേറ്റുമാണ് ഗ്യാലക്സി എ26 5ജിയ്ക്കുള്ളത്. 7.7 വണ്ണമാണ് ഈ മോഡലിനുള്ളത്.

മികച്ച പ്രകടനം

എക്സിനോസ് 1380 പ്രൊസസറാണ് ഗ്യാലക്സി എ26 5ജിയ്ക്ക് കരുത്ത് പകരുന്നത്. മള്‍ട്ടി ടാസ്‌കിംഗ്, ഗെയ്മിംഗ് തുടങ്ങിയവ ഇത് അനായാസമാക്കുന്നു. 25W ഫാസ്റ്റ് ചാര്‍ജിംഗോടുകൂടിയ 5000 mAh ബാറ്ററിയാണ് ഗ്യാലക്സി എ26 5ജിയിലുള്ളത്.

മികച്ച ക്യാമറ

ഫ്ളാഗ്ഷിപ്പ് 50എംപി ക്യാമറ ഫോട്ടോഗ്രഫി മികച്ചതാക്കുന്നു. 8 എംപി അള്‍ട്ര വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ യഥാക്രമം വൈഡ്, ക്ലോസ് അപ്പ് ഷോട്ുകളെ മനോഹരമാക്കുന്നു. 13 എംപി ഫ്രണ്ട് ക്യാമറ മികച്ച ക്വാളിറ്റി സെല്‍ഫികളും ഉറപ്പുനല്‍കുന്നു.

ദീര്‍ഘകാല ഈട്

കോര്‍ണിംഗ് ഗൊറില്ല വിക്ടസ് പ്ലസ് വീഴ്ചകളില്‍ നിന്നും സ്‌ക്രാച്ചുകളില്‍ നിന്നും സ്‌ക്രീനിനെ സംരക്ഷിക്കുന്നു. ഐപി 67 ഈര്‍പ്പത്തില്‍ നിന്നും പൊടികളില്‍ നിന്നും സുരക്ഷ നല്‍കുന്നു. 6 വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും 6 വര്‍ഷ സെക്യൂരിറ്റി അപ്ഡേറ്റുകളും ഗ്യാലക്സി എ26 5ജിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

22,999 രൂപയാണ് ഗ്യാലക്സി എ26 5ജിയുടെ പ്രാരംഭ വില. സാംസങ്.കോം, സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, റീട്ടെയില്‍ ഷോറൂമുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്യാലക്സി എ26 5ജി ഇപ്പോള്‍ സ്വന്തമാക്കാം. 8 ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഈ മോഡലിനുള്ളത്. മൈക്രോ എസ്ഡി വഴി 2 ടിബി വരെ എക്സ്പാന്‍ഡ് ചെയ്യുവാനുമാകും.

Related Stories

No stories found.
Times Kerala
timeskerala.com